Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coastal Region

Kasaragod

ക​ട​ലാ​ക്ര​മ​ണ​ഭീ​തി​യി​ല്‍ തീ​ര​മേ​ഖ​ല

കാ​സ​ര്‍​ഗോ​ഡ്:​തീ​ര​ദേ​ശ മേ​ഖ​ല രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ല്‍ . മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ കാ​വു​ഗോ​ളി​യി​ല്‍ ചേ​ര​ങ്കൈ-​കാ​വു​ഗോ​ളി തീ​ര​ദേ​ശ റോ​ഡ് പൂ​ര്‍​ണ​മാ​യും ക​ട​ലെ​ടു​ത്തു. ഇ​വി​ടെ 100 മീ​റ്റ​ര്‍ ദൂ​ര​ത്തോ​ളം ക​ട​ല്‍ ക​ര​യി​ലേ​ക്ക് ക​യ​റി​യി​ട്ടു​ണ്ട്. റോ​ഡ് ക​ട​ലെ​ടു​ത്ത​തോ​ടെ ഗ​താ​ഗ​ത മാ​ര്‍​ഗ​മി​ല്ലാ​തെ തീ​ര​വാ​സി​ക​ള്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് 200ഓ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചു​വ​രു​ന്നു​ണ്ട്.
ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍ അ​ടി​ക്കു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ലേ​ക്ക് ഏ​തു​നി​മി​ഷ​വും ക​ട​ല്‍ ഇ​ര​ച്ചു ക​യ​റു​മെ​ന്ന ഭ​യാ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ഴി​യു​ന്ന​ത്. കാ​വു​ഗോ​ളി​ക്ക് പു​റ​മെ നെ​ല്ലി​ക്കു​ന്ന് ചേ​ര​ങ്കൈ ക​ട​പ്പു​റം, ഉ​ദു​മ, പ​ള്ളി​ക്ക​ര, ഉ​പ്പ​ള മു​സോ​ടി ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മു​സോ​ടി​യി​ല്‍ ഒ​രു വീ​ട് ഏ​ത് നി​മി​ഷ​വും ക​ട​ലെ​ടു​ക്കാ​വു​ന്ന അ​തീ​വ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

തീ​ര​മേ​ഖ​ല​ക​ളി​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ജി​യോ​ബാ​ഗ് സം​വി​ധാ​ന​ങ്ങ​ൾ ത​ക​രു​ക​യും ക​ട​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡ് ത​ക​ര്‍​ച്ച​യ്‌​ക്കൊ​പ്പം നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യും നേ​രി​ടു​ന്നു​ണ്ട്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​തി​നോ​ട​കം ത​ന്നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്ത് ക​ട​ലേ​റ്റം ക​രി​ങ്ക​ല്‍ ക​ട​ല്‍ ഭി​ത്തി​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ പ​കു​തി​ഭാ​ഗം ക​ട​ല്‍ ഭി​ത്തി​യും ക​ട​ലെ​ടു​ത്തു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള ജി​യോ​ബാ​ഗ് തീ​ര സം​ര​ക്ഷ​ണ സം​വി​ധാ​ന​വും ക​ട​ലെ​ടു​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യും തീ​ര​ദേ​ശ റോ​ഡി​ന് ഭീ​ഷ​ണി നേ​രി​ട്ടാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ള്‍​ക്ക് അ​ത് വ​ലി​യ അ​പ​ക​ട​മാ​യി മാ​റു​മെ​ന്ന ഭ​യം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ട്.

പെ​ര്‍​വാ​ഡ് ക​ട​പ്പു​റ​ത്ത് ര​ണ്ടു​വ​ര്‍​ഷം മു​മ്പ് സ്ഥാ​പി​ച്ച മ​ണ​ല്‍ ചാ​ക്കു​ക​ള്‍ കൊ​ണ്ടു​ള്ള ജി​യോ​ബാ​ഗ് ക​ട​ല്‍ ഭി​ത്തി പൂ​ര്‍​ണ​മാ​യും ക​ട​ലെ​ടു​ത്തു. ഇ​വി​ടെ ശേ​ഷി​ച്ച ക​രി​ങ്ക​ല്‍ ക​ട​ല്‍​ഭി​ത്തി​യും മൊ​ത്ത​മാ​യും ക​ട​ലെ​ടു​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നു​ള്ളി​ല്‍ പെ​ര്‍​വാ​ഡ് ക​ട​പ്പു​റ​ത്ത് സ്ഥാ​പി​ച്ച മു​ഴു​വ​ന്‍ ക​ട​ല്‍​ഭി​ത്തി​ക​ളും ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ മ​റ്റു തീ​ര​ദേ​ശ മേ​ഖ​ല​ക​ളാ​യ സി​പി​സി​ആ​ര്‍​ഐ, തൃ​ക്ക​ണ്ണാ​ട്, വ​ലി​യ​പ​റ​മ്പ്, ചെ​മ്പ​രി​ക്ക, അ​ജാ​നൂ​ര്‍ ഭാ​ഗ​ങ്ങി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്ത് തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​നി​യും ക​രി​ങ്ക​ല്ല് കൊ​ണ്ടു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​രാ​തെ ടെ​ട്രാ​പോ​ഡ് അ​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ക്രീ​റ്റ് മ​തി​ല്‍ തു​ട​ങ്ങി ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up